കുട്ടനാടിനെ മാലിന്യ മുക്തമാക്കണം: കാപ്സ്

കുട്ടനാട് ജൂൺ മാസം അടിയന്തിരമായി ശുചീകരണ ബോധവൽക്കരണ മാസമായി പ്രഖ്യാപിക്കുകയും മാലിന്യ മുക്ത കുട്ടനാടാക്കുന്നതിനു വേണ്ട നടപടി എത്രയും വേഗം സ്വീകരിക്കണമെന്നും കാപ്സ് നേതൃയോഗം ആവിശ്യപ്പെട്ടു. തുരുത്തുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം പുഴകളെ മലിനമാക്കുന്നു. മഴക്കാലം ശക്തമായാൽ ഇവ നിരന്നൊഴുകും. പകർച്ചവ്യാധികൾ ഉണ്ടാകാൻ കാരണമാകുന്ന മാലിന്യക്കൂനകൾ നീക്കണം. കുട്ടനാടിനെ ഡബിംഗ് സ്റ്റേഷനാക്കുന്നതിൽ നിന്നും ആളുകൾ പിന്തിരിയണമെന്നും യോഗം അഭ്യർത്ഥിച്ചു. പ്രസിഡൻ്റ് ജോസ് കോയിപ്പള്ളി യോഗം ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു ചെറുകാട് അധ്യക്ഷത വഹിച്ചു. ഫിലിപ്പ് ഏബ്രഹാം, മാത്യു മത്തായി, റോയി ചെറിയാൻ, ദീപ പ്രദീപ്, സുജ ട്രീസ ബേബി എന്നിവർ പ്രസംഗിച്ചു.

Leave a Reply