ഉമയുടെ ഭൂരിപക്ഷം കേരള നിയമസഭയിലെ റിക്കാർഡാകും : അജിത് മുതിരമല
തൃക്കാക്കര :ഉമാ തോമസിൻ്റെ ഭൂരിപക്ഷം കേരള നിയസഭയിലെ റിക്കാർഡായി മാറുമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അഭിപ്രായപ്പെട്ടു.
യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഉമാ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ കോട്ടയം ജില്ലാ യുഡിഎഫ് ചെയർമാൻ സജി മഞ്ഞകടമ്പിൽ, യൂത്ത് ഫ്രണ്ട് ഓഫീസ് ചാർജ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.കണ്ണൻ, കേരളാ യൂത്ത് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡണ്ട് ജോഷ്വാ തായങ്കേരി, കൗൺസിലർ സുജ ലോനപ്പൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് അജീഷ് എൻ രാജൻ, യൂത്ത് ഫ്രണ്ട് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡൻ്റ് ലവിൻ ചുളിയാട്, ഷിനു പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു