കൃഷിനാശം: നഷ്ടപരിഹാരം നൽകാതെ സർക്കാർ കർഷകരെ കബളിപ്പിക്കുന്നു: യൂത്ത് ഫ്രണ്ട്
കോട്ടയം : മഴ മൂലം നെൽകൃഷിയിൽ കനത്ത നാശനഷ്ടം നേരിട്ട കർഷകരെ നഷ്ടപരിഹാരം നൽകാതെ സർക്കാർ കബളിപ്പിക്കുകയാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമലയും ജനറൽ സെക്രട്ടറി ബിജു ചെറുകാടും ആരോപിച്ചു.
പി ആർ എസ് പ്രകാരമുള്ള നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡം പിൻവലിക്കണം പാട്ടക്കർഷകർക്ക് പാട്ട തുകയും ലഭ്യമാക്കണം ഏക്കറിന് അൻപതിനായിരം രൂപ വീതം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അജിത് മുതിരമലയും ബിജു ചെറുകാടും അവിശ്യപ്പെട്ടു.