യുവജനങ്ങളുടെ ആവശ്യങ്ങൾ : ഇടതു സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നു: ജേക്കബ് ഏബ്രഹാം
ചമ്പക്കുളം: യുവജനങ്ങളുടെ ആവിശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ജേക്കബ് ഏബ്രഹാം കുറ്റപ്പെടുത്തി. യൂത്ത്ഫ്രണ്ട് പാർട്ടി അംഗത്വ ക്യാമ്പയൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ പ്രവർത്തന ഫണ്ടും മെമ്പർഷിപ്പും നിയോജക മണ്ഡലം പ്രസിഡൻ്റ് സുജ ട്രീസ പാർട്ടി പ്രസിഡൻ്റ് സണ്ണി തോമസ് കളത്തിലിനു കൈമാറി. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആമുഖപ്രസംഗം നടത്തി.പാർട്ടി സംസ്ഥാന നേതാക്കളായ റോയി ഊരാംവേലി, ജോസ്കോയിപ്പള്ളി, ജോസ് കാവനാട്, പ്രകാശ് പനവേലി, ബാബു പാറക്കാടൻ, സി.ടി തോമസ്, പി സി ജോസഫ്, ജോമി ജോസഫ്, ജോഷി പുതുവേലി എന്നിവർ പ്രസംഗിച്ചു.