അംഗൻവാടി ജീവനക്കാർ സമൂഹത്തിലെ ഏറേ ആദാരവർഹിക്കുന്നവർ….അനുപമ വിശ്വനാഥ്

തലപ്പലം: പഞ്ചായത്തിലെ വിവിധ അംഗൻവാടികളുടെ പ്രവേശനോത്സവം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് , നാളെ ഈ സമൂഹത്തെ നിയന്ത്രിക്കേണ്ട കുഞ്ഞുങ്ങളെ സ്നേഹത്തിൻ്റെ ചിറകിലേറ്റി നടത്തുന്ന അംഗൻവാടി ജീവനക്കാരുടെ ലാഭേച്ച യേതുമില്ലാത്ത പ്രവർത്തനങ്ങളെ നാം വിസ്മരിക്കന്നു.
തുച്ചമായ ശമ്പളവും, അവഗണനയും മാത്രം തിരികെ ലഭിക്കുമ്പോഴും അംഗൻവാടികളുടെ പ്രവർത്തനങ്ങൾ മൂലം സമൂഹത്തിന് ലഭിക്കുന്ന നന്മകൾക്ക് മുമ്പിൽ കണ്ണടയ്ക്കുവാൻ സാധ്യമല്ല. ഗർഭിണികൾക്ക് പരിചരണം, കുഞ്ഞുങ്ങൾ, കൗമാരക്കാർക്കുള്ള പോഷകാഹാര വിതരണം, കുട്ടികൾക്ക് ആദ്യഘട്ട വിദ്യാഭ്യാസം നൽകൽ, ഭിന്ന ശേഷി ക്കാർക്കുള്ള സേവനങ്ങൾ തുടങ്ങി എത്രയെത്ര പ്രവർത്തനങ്ങളാണ് അംഗൻവാടികൾ ഈ സമൂഹത്തിന് നൽകുന്നത്. എന്നതാണ് വാസ്തവം സാംസ്കാരിക തനിമ നിലനിർത്തി അലങ്കരിച്ചു കുട്ടികളുടെവിവിധ കലാ പരിപാടികളും മാതാപിതാക്കൾ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ,പൂർവ്വ വിദ്യാർത്ഥികളുടെ പങ്കാളിത്തവും പ്രവേശനോത്സവത്തിന് മാറ്റ് വർദ്ധിപ്പിച്ചു. സംഘാടന മികവ് കൊണ്ട് ഗ്രാമ പഞ്ചായത്ത് അംഗൻവാടി പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി ചടങ്ങുകളിൽ വിവിധ വാർഡുകളിൽ പഞ്ചായത്ത്മെമ്പർമാർ ബ്ലോക്ക് മെമ്പർമാർ എന്നിവർ നേതൃത്വം വഹിച്ചു