പെറ്റിയടിക്കുന്ന പോലീസും മദ്യവിൽപ്പനയിൽ കുളിരണിയുന്ന സർക്കാരും: ഒന്നാം വാർഷികം ലജ്ജാകരം: യൂത്ത്ഫ്രണ്ട്

കോട്ടയം: കേരള സംസ്ഥാനത്ത് യാത്രക്കാരെ വഴിയിൽ തടഞ്ഞു നിർത്തി പെറ്റിയടിക്കുന്ന പോലിസും മദ്യവിൽപനയിൽ കുളിരണിയുന്ന സർക്കാരുമാണെന്ന് യൂത്ത് ഫ്രണ്ട് നേതൃയോഗം കുറ്റപ്പെടുത്തി. ഖജനാവു ധൂർത്തടിക്കുന്ന മന്ത്രിമാർക്ക് വില വർദ്ധന തടയാനോ കാർഷിക മേഖലയടക്കമുള്ള ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനോ നേരമില്ല. കെ.റയിൽ വിരുദ്ധ സമരം ചെയ്ത ജനങ്ങളെ പോലീസിനെക്കൊണ്ടു തല്ലിച്ചതച്ചു. കറൻറ് ചാർജ് ,വെള്ളം, ബസ് ചാർജ്, തുടങ്ങി എല്ലാത്തിലും നിരക്ക് വർദ്ധന വരുത്തി ജനങ്ങളെ ദ്രോഹിച്ചതിൻ്റെ വാർഷികവും സർക്കാർ നടത്തിയെന്നും ഇത് ലജ്ജാകരമെന്നും യോഗം ആരോപിച്ചു.കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് ഉത്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാക്കളായ ബിജു ചെറുകാട്, കെ വി കണ്ണൻ, ഷിജു പാറയിടുക്കിൽ,സുജിത്ത് ചന്തവിള,
ബിനു കരുവിള,
അഡ്വ.എബി തോമസ്, രതീഷ് അലിമുക്ക്
ജോഷ്യാ തായങ്കേരി,
നിതിൻ ചാക്കോ,
രഞ്ജു ചണക്കാട്ടിൽ,
പ്രജീഷ് പ്ലാക്കൽ,
ജോ സെബാസ്റ്റ്യൻ,
അഡ്വ: നിക്സൺ ഫ്രാൻസിസ്,
ഷോബി ഫിലിപ്പ്, ലിജാ ഹരിന്ദ്രൻ ,രജു തോമസ്,വി.ആർ രാജേഷ്,ലിറ്റോ സെബാസ്റ്റ്യൻ, ജോണിച്ചൻ പൂമരം, ഡിജോ സെബാസ്റ്റ്യൻ, ജിൻസൺ മാത്യു, കുര്യൻ വട്ടമല ,സ്വപ്ന ബിനു, ഷിനു പാലത്തിങ്കൽ, ജോമോൻ ഇരുപ്പക്കാട്ട്, നിബാസ് റാവുത്തർ, നിഖിൽ ജോസ് തുരുത്തിയിൽ, സബീഷ് നെടുംപറമ്പിൽ, അമൽടോം ജോസ്, സുനിൽ ഇല്ലിമൂട്ടിൽ, ജിപ്സൺ ജോയി. കെ എൽ ബിജു കുര്യൻ, ജോഷി ജോസഫ്, ടിജോ കൂട്ടുമ്മേക്കാട്ടിൽ, ജോബിൻ മാത്യു, അനീഷ് കുമാർ കൊക്കര, അരുൺ മാത്യു, ഡെരാൻ തോമസ്, റോബിച്ചൻ, പ്രതിഷ് ടി പട്ടിത്താനം, ഷെമീർ ടി എസ്, ഷില്ലറ്റ് അലക്സ്,
ജൻസി കടവുംങ്കൽ,
ജോമോൻ ജേക്കബ്,
രാജേഷ് ഉമ്മൻ,
സിജി കൂടാരത്തിൽ, ശരത്ചന്ദ്രൻ , ചാൾസ് ജോസഫ്, ഗ്രിഗറി കെ.ആൻ്റോ , എന്നിവർ പ്രസംഗിച്ചു.

Leave a Reply