തൃക്കാക്കരയിൽ 25016 വോട്ടിന്റെ ലീഡിൽ ഉമാ തോമസ് വിജയിച്ചു

കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന്റെ ഉമ തോമസ് 25016 വോട്ടിനു വിജയിച്ചു .
യുഡിഫ് 72770, എൽ ഡി ഫ് 47754 ,ബിജെപി12957,വോട്ടുകൾ നേടി
രാവിലെ ഏഴരയോടെ സ്ട്രോങ് റൂം തുറന്നു ബാലറ്റ് യൂണിറ്റുകൾ വോട്ടെണ്ണൽ മേശകളിലേക്കു മാറ്റി. എട്ടിനു യന്ത്രങ്ങളുടെ സീൽ പൊട്ടിച്ച് എണ്ണിത്തുടങ്ങി. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളിലായി 11 റൗണ്ടുകളിലായി വോട്ടെണ്ണൽ നടന്നു.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ജന ശ്രദ്ധ നേടിയ ഉപതെരഞ്ഞുടുപ്പു ആയിരുന്നു തൃക്കാക്കരയിൽ .