പരിസ്ഥിതി ദിനാചരണത്തിൽ സുഗതകുമാരി ടീച്ചറിന്റെ കവിത ആലപിച്ചു എം. മോനിച്ചൻ ശ്രദ്ധേയനായി

സർവ ചരാചരങ്ങൾക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിച്ച് ജീവന്റെ തുടിപ്പുകൾ നിലനിർത്താൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടു ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് അജിത് മുതിര മലയുടെ അധ്യക്ഷതയിൽ തൊടുപുഴയിൽ നടത്തിയ പരിതസ്ഥിതി ദിനാചരണവും ഫലവൃക്ഷ തൈ നടീൽ ഉദ്ഘാടനവും കേരളാ കോൺഗ്രസ്സ് ചെയർമാൻ ശ്രീ.പി ജെ ജോസഫ് എംഎൽഎ നിർവഹിച്ചു.
യോഗത്തിൽ സുഗതകുമാരി ടീച്ചറിന്റെ ‘ഒരു തൈ നടാം, എന്ന കവിത ആലപിച്ചുകൊണ്ട് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ശ്രദ്ധേയനായി .പാർട്ടിക്കുവേണ്ടി ഉജ്ജ്വലമായ മുദ്രാവാക്യം വിളികളുമായും ശക്തമായ പ്രസംഗങ്ങളുമായി സമര പോർമുഖങ്ങളിൽ സജീവസാന്നിദ്ധ്യവുമായ മോനിച്ചന്റെ കവിത ആലാപനം പിജെ ജോസഫ് എംഎൽഎ അടക്കമുള്ള നേതാക്കളെ ആശ്ചര്യപ്പെടുത്തി .തുടർന്ന് കവിത പരിതസ്ഥിതി സംരക്ഷണ പ്രതിജ്ഞ പോലെ മറ്റുള്ളവരും ഏറ്റുചൊല്ലി.
കവിത ആലപിച്ച എം മോനിച്ചനെ പി ജെ ജോസഫ് എംഎൽഎയും മറ്റ് നേതാക്കളും അഭിനന്ദിച്ചു.

Leave a Reply