രാഷ്ട്രപതി സ്ഥാനാർത്ഥി? സിപിഎം സിസിയിൽ ചർച്ച; അഗ്നിപഥ് പ്രതിഷേധത്തിനൊപ്പമെന്നും യെച്ചൂരി

ദില്ലി: രാഷ്ട്രപതി സ്ഥാനാർത്ഥി വിഷയത്തിൽ സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച. പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഒരു സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സി സി യിൽ ഉയർന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികളെല്ലാം കൂടി ചേർന്ന് തീരുമാനമെടുക്കുമെന്നും സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി വ്യക്തമാക്കി.
ഈ മാസം 21 നാകും പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുക. ഈ യോഗത്തിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും യെച്ചൂരി പ്രതീക്ഷ പങ്കുവച്ചു.അഗ്നിപഥ് പ്രതിഷേധങ്ങൾക്കൊപ്പമാണെന്നും സി പി എം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഭാവി നീക്കം ലക്ഷ്യമിട്ട് പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു