വിശുദ്ധ ചാവറയച്ചനെ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയത് ബോധപൂർവ്വം: ബിജു ചെറുകാട്

കോട്ടയം: വിശുദ്ധനും കേരളത്തിൻ്റെ നവോദ്ധാനനായകനുമായിരുന്ന വി. ചാവറയച്ചനെ ഏഴാം ക്ലാസ്സിലെ പാo പുസ്തകത്തിൽ നിന്നും ഒഴിവാക്കിയത് ബോധപൂർവ്വമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആരോപിച്ചു. കണ്ടുമുട്ടുന്നവരെയൊക്കെ തൻ്റെ സ്നേഹസ്മൃണമായ ആചാരമര്യാദകൾ കൊണ്ട് ആരാധകനാക്കിയ അമൂല്യപ്രതിഭയായിരുന്നു ചാവറയച്ചൻ .
അനിതരസാധാരാണമായ വ്യക്തിത്വത്തിലൂടെയും അസമാന പ്രതിഭയിലൂടെയും നവോദ്ധാനനായകന്മാരിൽ പ്രധാനിയായിരുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തുറ്റ സംഭാവന നൽകിയെന്നത് ചരിത്രം നൽകുന്ന പാഠം. കേവലം താൽകാലിക രാഷ്ട്രിയ നേട്ടത്തിനു വേണ്ടി ചാവറയച്ചൻ്റെ ചരിത്രം കുഴിച്ചുമൂടാൻ നോക്കിയാൽ നടക്കില്ലെന്നും ബിജു ചെറുകാട് പറഞ്ഞു.
പുണ്യശ്ലോകനും ദീർഘദർശിയും പാവങ്ങളുടെ കൂട്ടുകാരനും പണ്ഡിതനും ഒക്കെയായ ചാവറയനെ എത്ര ഒഴിവാക്കിയാലും കേരളത്തിൻ്റെ അമൂല്യനിധിയായ് ജനഹൃദയത്തിൽ ഉണ്ടാകുമെന്നും ഇപ്പോൾ ഇറക്കിയിട്ടുള്ള പാo പുസ്തകം പിൻവലിച്ച് ചാവറയച്ചൻ്റെ ജീവിത ചരിത്രം ഉൾപ്പെടുത്തിയ പുതിയ പുസ്തകം വിദ്യാർത്ഥികൾക്കു പഠിക്കാൻ നൽകണമെന്നും ബിജു ചെറുകാട് ആവിശ്യപ്പെട്ടു.

Leave a Reply