വനിത കായിക താരത്തിന് നേരെ മോശം പെരുമാറ്റം; പ്രതികൾക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി അറസ്റ്റ്

പാലായിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിത കായിക താരത്തോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പാലാ മുൻസിപ്പൽ സ്റേറഡിയം മാനേജിങ് കമ്മിറ്റി അംഗവും കേരളാ കോൺഗ്രസ് എം നേതാവുമായ സജീവ് കണ്ടത്തിൽ, പ്രകാശൻ എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണി മുഴക്കിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

വരുന്ന തലമുറയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് വനിതാ കായികതാരം പറഞ്ഞു. കായിക താരങ്ങൾക്കുള്ള ട്രാക്കിലൂടെ മാനേജിങ് കമ്മിറ്റി അംഗവും ഒപ്പമുണ്ടായിരുന്നയാളും നടന്ന് താരത്തിന്റെ പരിശീലനം മുടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് താരത്തിന് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ഇതോടെ ഇവർ സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയാണ് ഉണ്ടായത്.

Leave a Reply