ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബി കൗണ്ടറുകളിൽ സ്വീകരിക്കില്ല: ഓണ്‍ലൈനായി അടയ്ക്കണം
ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി. ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി മാത്രം അടച്ചാൽ മതിയെന്നാണ് ഉപഭോക്താകൾക്കുള്ള കെഎസ്ഇബിയുടെ നിര്‍ദേശം.
ഓൺലൈൻ ബാങ്കിങ്ങും യുപിഐ ഡിജിറ്റൽ വാലറ്റുകളും ഇല്ലാത്തവരും ഉപയോഗിക്കാൻ അറിയാത്തവരും ശ്രദ്ധിക്കുക. ബില്ലു കിട്ടിയാൽ ഉടൻ പണവുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് ഓടേണ്ട. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല. ഡിജിറ്റൽ പേയ്മെന്റായി മാത്രമേ പണം സ്വീകരിച്ചാൽ മതിയെന്നാണ് തീരുമാനം.