മിൽമ പാലിൽ വിരയെ കണ്ടെത്തിയതായി പരാതി

പൊൻകുന്നം: മിൽമാ പാലിൻ്റെ കവറിൽ ജീവനുള്ള മണ്ണിരയെ കണ്ടെത്തിയതായി പരാതി. ചിറക്കടവ് സ്വദേശി പൊൻകുന്നം ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലുള്ള ബേക്കറിയിൽ നിന്നും വെള്ളിയാഴ്ച വൈകിട്ട് വാങ്ങിയ മൂന്നു കവർ മിൽമ പാലിൻ്റെ ഒരു കവറിലാണ് ജീവനുള്ള വിരയെ കണ്ടെത്തിയത്.രാവിലെ വീട്ടുടമസ്ഥ എഴുനേറ്റ് ചായ ഉണ്ടാക്കാൻ കവർ പൊട്ടിച്ചപ്പോൾ എന്തോ അനങ്ങുന്നത് കണ്ടാണ് പെട്ടെന്ന് അരിപ്പ എടുത്ത് അരിച്ചത് അപ്പോഴാണ് അതിൽ ജീവനുള്ള വിര കിടക്കുന്നത് കണ്ടത്.പരാതിപ്പെട്ടതോടെ മിൽമ അധികൃതർ എത്തി പാൽ കവർ മാറി നൽകിയെങ്കിലും വേണ്ടെന്നുള്ള നിലപാടിലാണ് വീട്ടുടമസ്ഥർ. അതേ സമയം പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ആരെയും അറിയക്കരുതെന്ന സമ്മർദ്ധവുമായി മിൽമാ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. അധികൃതർ വിരയെ കണ്ടെത്തിയ പാലും കവറും തിരിച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനൽകില്ലെന്ന നിലപാടിൽ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് കവറും പാലും. എന്നാൽ ഏതാനും നാളുകൾക്ക് മുമ്പ് വാങ്ങിയ പാലിൽ ചത്ത വിരയെ കണ്ടെത്തിയിരുന്നെന്നും എന്നാൽ അത് കാര്യമാക്കിയില്ലെന്നും ആരോടും പരാതിപ്പെട്ടിരുന്നില്ലെന്നും വീട്ടുടമസ്ഥർ മലയാള ദേശം ന്യൂസിനോട് പറഞ്ഞു.. തുടരെ തുടരെയുള്ള ഇത്തരം സംഭവങ്ങളിൽ നിന്നും മനസ്സിലാക്കുന്നത് മിൽമയുടെ ഗുണമേന്മാപരിശോധന തട്ടിപ്പാണെന്നാണ്.മിൽമ ശേഖരിക്കുന്ന പാലിൽ കൊഴുപ്പ് വർദ്ധിപ്പിക്കാൻ പാൽ നൽകുന്നവർ വിരയെ ചേർത്തത് ആകാനാണ് സാദ്ധ്യതയെന്ന് വിദഗ്ധർ പറയുന്നു. ഏതായാലും പരസ്യത്തിൽ മാത്രമാണ് ഗുണമേന്മയെന്നും പ്രവൃത്തിയിൽ അതില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മിൽമ.