കടുവ ഒടിടിയിലേക്ക്
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്റോയ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കടുവ ഒടിടിയിലേക്ക്. ഓഗസ്റ്റ് 4 മുതല്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വിഡിയോയില്‍ കടുവ സ്ട്രീമിംഗ് ആരംഭിക്കും.
90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നത്. സംയുക്ത മേനോന് നായിയയാകുന്ന ചിത്രത്തില്‍ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.