പാലക്കാട് DYFI വനിതാ നേതാവിനെ കൊലപ്പെടുത്തി

പാലക്കാട് ചിറ്റിലഞ്ചേരിയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയാണ് (24) മരിച്ചത്. സൂര്യപ്രിയ DYFI കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് CDS അംഗവുമാണ്. അഞ്ചുമൂര്‍ത്തി മംഗലം ചീക്കോട് സ്വദേശി സുജീഷ് വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സുജീഷ് പൊലീസിന് കീഴടങ്ങി.