മോദി- അദാനി കൂട്ടുകെട്ട് ചൂണ്ടിക്കാട്ടി വീണ്ടും പ്രതിപക്ഷം; പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം

ന്യൂഡൽഹി: മോദി- അദാനി ബന്ധത്തിലും രാഹുൽഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയ വിഷയത്തിലും പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ ബഹളം.

ലോക്സഭയിൽ ബാനറും പ്ലക്കാർഡുകളുമായി സ്പീക്കറുടെ ചെയറിനടുത്തെത്തിയ കോൺഗ്രസ് എംപിമാർ മുദ്രാവാക്യം മുഴക്കി. കറുത്ത വസ്ത്രമണിഞ്ഞെത്തിയ എംപിമാർ കറുത്ത തുണി വീശി പ്രതിഷേധിക്കുകയും ചെയ്തു.

ബഹളത്തെ തുടർന്ന് ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു. രാജ്യസഭയിലും പ്രതിപക്ഷ ബഹളം ശക്തമാണ്. മോദി- അദാനി മുദ്രാവാക്യം ഉയർത്തിയാണ് പ്രതിപക്ഷം രംഗത്തുവന്നത്.