കൽപ്പറ്റയിൽ വരിക പഴം പൊരി തിന്നുക. ബത്തേരിയിൽ വന്ന് ബോണ്ട തിന്നും. ഇതാണോ നേതാവ്? രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീർ

കൽപ്പറ്റ ∙‘കോൺഗ്രസ് എവിടെയാണ് ഉള്ളത്? രാഹുൽ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുലിന്റെ പരിപാടി മാനന്തവാടിയിൽ വരിക, പഴം െപാരി തിന്നുക. ബത്തേരിയിൽ വന്ന് ബോണ്ട തിന്നും. കൽപ്പറ്റയിൽ വന്ന് പഫ്സ് തിന്നും. ഇതാണോ നേതാവ്? ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീർ എംഎൽഎ.

രാഹുലെന്ന രാഷ്ട്രീയക്കാരൻ എവിടെ? എസ്എഫ്ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവർത്തനങ്ങൾ ഉണ്ടായി. അവർ മാപ്പ് പറഞ്ഞു. രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോൾ എവിടെ രാഹുൽ? കേരളത്തിൽനിന്നു 19 പേരെ ജയിപ്പിച്ചപ്പോൾ ജനത്തിനു മനസ്സിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്ന്. രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് കഴിയില്ല’– ഷംസീർ ആരോപിച്ചു.