കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്നതും പരിസ്ഥിതിക്കു കോട്ടം തട്ടുന്നതുമായ സിൽവർലൈൻ പദ്ധതി കേരള സർക്കാർ ഉപേക്ഷിക്കണമെന്നു കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ
ചങ്ങനാശേരി: കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്നതും പരിസ്ഥിതിക്കു കോട്ടം തട്ടുന്നതുമായ സിൽവർലൈൻ പദ്ധതി കേരള സർക്കാർ ഉപേക്ഷിക്കണമെന്നു കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കേണ്ട പദ്ധതിയോടുള്ള ജനരോഷം മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയിൽനിന്നു പിന്മാറാൻ തയാറാകണമെന്ന് അദ്ദേഹം കൂടിച്ചേർത്തു.
കെ-റെയിൽ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി മാടപ്പള്ളിയിൽ നടത്തുന്ന സമരപ്പന്തലിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത്ത് മുതിരമല അദ്ധൃക്ഷത വഹിച്ചു.
സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ ആമുഖ പ്രസംഗം നടത്തി.
യൂഡിഎഫ് കോടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടന്പിൽ, വി.ജെ. ലാലി, അജിത് മുതിരമല, കെ.എഫ്. വർഗീസ്, കുഞ്ഞുകോശി പോൾ, മാത്തുക്കുട്ടി പ്ലാത്താനം, ജോർജുകുട്ടി മാപ്പിളശേരി, ആർ. ശശിധരൻനായർ, പി.സി. മാത്യു, പ്രസാദ് ഉരുളികുന്നം, ചെറിയാൻ ചാക്കോ, ബാബു കുരീത്ര, ബിജു ചെറുകാട്, വി.ആർ. രാജേഷ്, ഡിജു സെബാസ്റ്റ്യൻ, സ്വപ്നാ ബിനു, സിവി. തോമസുകുട്ടി, കുര്യൻ പി. കുര്യൻ, സൈനാ തോമസ്, ലിറ്റോ സെബാസ്റ്റ്യൻ, രാജൻ കുളങ്ങര, ജോബിസ് കിണറ്റുങ്കൽ, അഭിലാഷ് കൊച്ചുപറന്പിൽ, ജസ്റ്റിൻ പാലത്തിങ്കൽ, ജിതിൻ പ്രാക്കുഴി, അപ്പച്ചൻകുട്ടി കപ്യാരുപറന്പിൽ, സണ്ണിച്ചൻ പുലിക്കോട്ട്, ജയിംസ് പതാരം ചിറ തുടങ്ങിയവർ പ്രസംഗിച്ചു.