കോൺക്രീറ്റ് മിക്സിംഗ് ലോറി വീട്ടിലേക്ക് മറിഞ്ഞ സംഭവം; വീട് പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ

കൊട്ടാരക്കരയിൽ വീട്ടിലേക്ക് മറിഞ്ഞ കോൺഗ്രീറ്റ് മിക്സിംഗ് ലോറി ആറ് ദിവസത്തിന് ശേഷം നീക്കി. ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്. അപകടത്തിൽ തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകുമെന്നും ലോറിയുടമ പറഞ്ഞു. അടൂരിൽ നിന്നും കുന്നിക്കോടേക്ക് പോയ വലിയ കോൺക്രീറ്റ് റെഡിമിക്സ് ലോറി വെള്ളിയാഴ്ച രാവിലെയാണ് മൈലം സ്വദേശിയായ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് മറിഞ്ഞത്. അപകടമുണ്ടായിട്ടും ലോറിയുടമ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുയർന്നിരുന്നു.