ഗൗതം അദാനിക്ക് ‘സെഡ്’ കാറ്റഗറി സുരക്ഷ
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് ‘സെഡ്’ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സുരക്ഷാ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അദാനിയുടെ സുരക്ഷ ഉറപ്പാക്കാൻ സിആർപിഎഫ് വിഐപി സെക്യൂരിറ്റി വിഭാഗത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
‘സെഡ്’ സുരക്ഷയ്ക്ക് അദാനിയിൽനിന്നും പണം ഈടാക്കും. പ്രതിമാസം 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാകും ഈടാക്കുക. 2013ൽ കേന്ദ്ര സർക്കാർ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ‘സെഡ് പ്ലസ്’ സുരക്ഷ നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിക്ക് ‘വൈ’ കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.