കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ അവഗണിക്കുന്നു : പി സി തോമസ്

കൊല്ലപ്പള്ളി:കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ അവഗണിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ്.
കേരളാ കോൺഗ്രസ് കടനാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കാർഷിക ദിനാചരണവും കടനാട്‌ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും മികച്ച ഓരോ കർഷകരെയാണ് തിരെഞ്ഞുടുത്തു ആദരിച്ചത് .മണ്ഡലം പ്രസിഡൻ്റ് മത്തച്ചൻ അരീപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് Ex MP അവാർഡ് ദാനം നിർവഹിച്ചു. സെക്രട്ടറി ജനറൽ ജോയി എബ്രഹാം കർഷക ദിന സന്ദേശം നൽകി,
നീലൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഉഷ ജി നായരെ
ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന സെക്രട്ടറി മൈക്കിൾ പുല്ലുമാക്കൽ,
ജോസ് വടക്കേക്കര,
ബ്ലോക്ക് മെമ്പർമാരായ ബിജു പറത്താനം ,ലാലി സണ്ണി, പഞ്ചായത്ത് മെമ്പർ റീത്താമ്മ ജോർജ്,ജോയിസ് പുതിയാമഠം,ലിറ്റോ പാറേക്കാട്ടിൽ ,സിബി നെല്ലൻകുഴിയിൽ, മണിക്കുട്ടി സന്തോഷ്, ഷാജി പുളിക്കൽ, ചെറിയാൻ മണ്ണാറകത്ത്, പി.ടി തോമസ് പൂവത്തുങ്കൽ , ഔസേപ്പച്ചൻ പൂവേലിൽ, ജയ്സൻ പ്ലാക്കണ്ണിക്കൽ, പാപ്പച്ചൻ മൈലാടൂർ, മാനുവൽ കോട്ടയ്ക്കകം, ബേബി ഈരൂരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു . കർഷക പ്രതിനിധിയായി ജയ് ബിൻ തച്ചാമ്പുറത്ത് നന്ദി പ്രകാശിപ്പിക്കുകയും തുടർന്ന് മിമിക്രി കലാപരിപാടി അവതരിപ്പിക്കുകയും ചെയ്തു.