മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ രാ​ജി സി​ന​ഡ് അം​ഗീ​ക​രി​ച്ചു

കാ​ക്ക​നാ​ട്: പാ​ലാ രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി​രു​ന്ന മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ രാ​ജി സ്ഥി​രം സി​ന​ഡി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ്വീ​ക​രി​ച്ചു. 2017 മു​ത​ൽ ആ​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ആ​ഭി​മു​ഖ്യം മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​ഹാ​യ​മെ​ത്രാ​ൻ സ്ഥാ​ന​ത്തു​ നി​ന്നു​മാ​റി ആ​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ചു​കൊ​ണ്ട് മാ​ർ മു​രി​ക്ക​ൻ കാ​ന​ൻ നി​യ​മ​പ്ര​കാ​രം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന് രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മാ​ർ മു​രി​ക്ക​ന്‍റെ രാ​ജി സ്വീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള തീ​രു​മാ​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ല​ഞ്ചേ​രി മാ​ർ​പാ​പ്പ​യെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്തു.