സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഇടിഞ്ഞു
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 4,595 രൂപയിലും പവന് 36,760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.