അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി; ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. രാവിലെ 10ന് മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പ്രാ​ഥ​മി​ക മൊ​ഴി​യെ​ടു​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി പോ​ലീ​സ് വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ൽ ച​ട്ട​മ്പി എ​ന്ന സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ശ്രീ​നാ​ഥ് ഭാ​സി മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ പ​രാ​തി.