ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക.
വ്യാഴാഴ്ച നടന്ന മിന്നല്‍ റെയ്ഡിനിടെ ഒളിവില്‍ പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് എന്‍ഐഎ വ്യക്തമാക്കി. ഇവര്‍ക്കെതിരെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കും.