തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്ന് പറയുന്നവർ വാക്സിൻ കമ്പനികളുടെ എജന്റ് മാർ : സജി മഞ്ഞക്കടമ്പിൽ

തെരുവു നായ്ക്കളെ സംരക്ഷിക്കണം എന്ന് പറയുന്നവർ വാക്സിൻ കമ്പനികളുടെ ഏജന്റ് മാരാണോ എന്ന് ഗവൺമെൻറ് അന്വേഷ്ണം നടത്തണം എന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഇനിയും അഭിരാമിമാർ മരിക്കാതിരിക്കാൻ തെരുവുനായ്ക്കളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച് ഉൻമൂലനം ചെയ്യണമെന്നും സജി ആവശ്യപ്പെട്ടു.