ഓണചന്ത ഉദ്ഘാടനം ചെയ്തു.


കുടയത്തൂർ :
ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോളപ്രയിൽ ആരംഭിച്ച ഓണ ചന്ത സംഘം പ്രസിഡന്റ് എം.മോനിച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിയോ ജോൺ ചന്ദ്രൻകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മികച്ച കർഷകൻ ജോർജ് മലേക്കുടി സംഘം പ്രസിഡന്റ് എം.മോനിച്ചനിൽ നിന്ന് ആദ്യ വിൽപ്പന ഏറ്റുവാങ്ങി. സംഘം സെക്രട്ടറി ആൽബർട്ട് മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തി മുൻ പ്രസിഡന്റ് കെ.എ ഐസക്ക്, എ.സാനു, ജിമ്മി വെട്ടത്ത്, അൻഷാദ് സി.ജെ, ജിനു സാം, റോയി തോമസ് മുണ്ടയ്ക്കൽ, കെ.എ ശശികല, ഷൈജി മൈക്കിൾ , ജോമ മാത്യു, സനു മാത്യു എന്നിവർ ആശംസ അറിയിച്ചു.