ഇറാനിലെ പ്രക്ഷോഭത്തിൽ മരിച്ചത് 201 പേർ

ടെ​​​ഹ്റാ​​​ൻ: ​​​ഇ​​​റാ​​​നി​​​ൽ നാ​​​ലാ​​​ഴ്ച​​​യി​​​ല​​​ധി​​​ക​​​മാ​​​യി തു​​​ട​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 201 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി നോ​​​ർ​​​വീ​​​ജി​​​യ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​റാ​​​ൻ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 30നു ​​​കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ സ​​​ഹ​​​ദാ​​​നി​​​ൽ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട 93 പേ​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഹി​​​ജാ​​​ബ് നി​​​യ​​​മം ലം​​​ഘി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത മ​​​ഹ്സ അ​​​മി​​​നി ക​​​ഴി​​​ഞ്ഞ​​​മാ​​​സം 16നു ​​​മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു രാ​​​ജ്യ​​​മൊ​​ട്ടാ​​കെ പ്ര​​​ക്ഷോ​​​ഭം പ​​​ട​​​ർ​​​ന്ന​​​ത്. ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്നുണ്ട്.

സ​​​ഹ​​​ദാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ, മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​തി​​​രേ ന​​​ട​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​മാ​​ണു ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്.