എണ്ണക്കന്പനികൾക്ക് ഒറ്റത്തവണ ഗ്രാന്റ്
ന്യൂഡൽഹി: പാചകവാതക വില നിയന്ത്രിക്കാൻ പൊതുമേഖലാ എണ്ണക്കന്പനികൾക്ക് ഒറ്റത്തവണ ഗ്രാന്റ് നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പാചകവാതകത്തിന് രാജ്യാന്തരവിപണിയിൽ 300 ശതമാനമാണ് വർധനയുണ്ടായത്.
22,000 കോടി രൂപയാണ് നൽകുക. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയ്ക്കാണ് ഗ്രാന്റ് നല്കുക. ആത്മനിർഭർ ഭാരത് അഭിയാനോടുള്ള പ്രതിബദ്ധത തുടരുന്നതിനും തടസമില്ലാത്ത ഗാർഹിക പാചകവാതക (എൽപിജി) വിതരണം ഉറപ്പാക്കുന്നതിനും മേക്ക് ഇൻ ഇന്ത്യ ഉത്പന്നങ്ങളുടെ സംഭരണത്തെ പിന്തുണയ്ക്കുന്നതിനും ഈ അംഗീകാരം എണ്ണക്കന്പനികളെ സഹായിക്കും.