മലയാളദേശം ന്യൂസ് ഇമ്പാക്ട്

നീലൂർ ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ട്രാന്സ്ഫോർമർ അപകടസാധ്യത ഉയർത്തുന്നതായി മലയാളദേശം ന്യൂസ് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ അപകടസാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിച്ച കെ എസ് ഇ ബി അധികൃതരോടും വിവരങ്ങൾ തിരക്കിയ ളാലം ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ എസ് സെബാസ്റ്റ്യൻ കട്ടയ്ക്കലിനും മലയാളദേശം ന്യൂസിന്റെ അഭിനന്ദനങ്ങൾ .ട്രാന്സ്ഫോർമർനു ചുറ്റും സംരക്ഷണ വേലി നിർമിക്കാൻ പ്രതിബന്ധമായി ചില സാങ്കേതിക തടസ്സങ്ങൾ തീർപ്പാക്കാൻ ഉള്ളതിനാൽ അപകടസാധ്യത ഒഴിവാക്കാൻ ഷോക്കേൽക്കാത്ത ഫൈബർ ബോക്സ് സ്ഥാപിക്കുകയാണ് ചെയ്തതത് .