മദ്യനിർമാണ കമ്പനികളിൽ കടുത്ത പ്രതിസന്ധി, ബിവറേജസ് വില്പനശാലകൾ കാലിയാവുന്നു

കുറഞ്ഞ ചെലവിൽ ഗുണമേന്മയേറിയ മദ്യം നിർമിച്ചു വിൽക്കുന്ന സംസ്ഥാനത്തെ സ്ഥാപനങ്ങളാണ് പ്രധാന അസംസ്കൃത വസ്തുവായ സ്പിരിറ്റിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം പ്രവർത്തനം നിർത്തിയത്. ഇതോടെ, ബവ്കോ ഗോഡൗണുകളും വില്പനശാലകളും ഏതാണ്ട് കാലിയായി. പ്രശ്നപരിഹാരത്തിന് സർക്കാരുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കാത്തത് പ്രതിസന്ധി വർധിപ്പിച്ചു. സാധാരണ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മദ്യഇനങ്ങളൊന്നും ലഭിക്കുന്നില്ല. മദ്യത്തിനു വില വർധിപ്പിക്കണമെന്നാണ് നിർമാതാക്കളുടെ പ്രധാന ആവശ്യം. സ്പിരിറ്റ് ക്ഷാമമാണ് നിർമാതാക്കൾ ഇപ്പോൾ ഉന്നയിക്കുന്നതെങ്കിലും മദ്യത്തിന്റെ വിലവർധനയാണ് പ്രധാന ആവശ്യം. മദ്യനിർമാണശാലകളിൽ നിർമാണം മുടങ്ങിയിട്ട് മൂന്നാഴ്ചയായി സംസ്ഥാനത്തെ 21 മദ്യനിർമാണശാലകളിൽ ഉൽപാദിപ്പിച്ച് സ്റ്റോക്ക് ഒഴിയാതെ ബവ്കോ ഡിപ്പോകളിൽ എത്തിക്കുന്ന ഇപ്പോഴത്തെ സംവിധാനമാണ് വിപണിയെ സജീവമായി നിർത്തുന്നത്. ഇതിനു മുടക്കം വരാറില്ല. ജനപ്രിയ ബ്രാൻഡുകളുടെ ഉൽപാദനം നിലച്ചത് സർക്കാരിനും തിരിച്ചടിയാണ്. വിലകൂടിയ പ്രീമിയം ബ്രാൻഡുകളുടെ ഉൽപാദനം നടക്കുന്നുണ്ട്.