മ​ധു​വി​ന്‍റെ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ മ​ധു​വി​ന്‍റെ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി അ​ബ്ബാ​സി​ന് മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി എ​സ്ടി കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​സ് തീ​രു​ന്ന​തു​വ​രെ അ​ട്ട​പ്പാ​ടി താ​ലൂ​ക്കി​ൽ പ്ര​വേ​ശി​ക്ക​രു​ത്, എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​യി ഒ​പ്പു​വ​യ്ക്ക​ണം, മ​ധു കേ​സി​ലെ സാ​ക്ഷി​ക​ളെ​യോ മ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ​യോ ഭീ​ഷ​ണി​പ്പെ​ടു​ത്ത​രു​ത് എ​ന്നി​വ​യാ​ണ് ഉ​പാ​ധി​ക​ൾ.