വിഴിഞ്ഞം സെമിനാർ :മുഖ്യമന്ത്രിയും തരൂരും പങ്കെടുത്തില്ല
വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനി തുറമുഖനിർമാണം സംബന്ധിച്ച് നടത്തിയ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂർ എംപിയും പങ്കെടുത്തില്ല. മുഖ്യമന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സംഘാടകർ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ അസാനിധ്യത്തിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. തൊണ്ട വേദനമൂലമാണ് മുഖ്യമന്ത്രി എത്തിച്ചേരാതിരുന്നതെന്നു മന്ത്രി ബാലഗോപാൽ പറഞ്ഞു.
ഔദ്യോഗീകമായി ക്ഷണമില്ലാത്തതിനാലാണ് പങ്കെടുക്കാത്തതെന്നായിരുന്നു ശശിതരൂർ എംപിയുടെ ഓഫീസ് നല്കിയ വിശദീകരണം.