സ്വകാര്യബസ് റൂ​​​​ട്ടു​​​​ക​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ന്‍ കെഎസ്ആര്‌ടിസി

പെര്‍മിറ്റ് പുതുക്കാത്ത, 140 കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ച സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസി എറ്റെടുക്കുന്നു. നേരത്തെയും കെഎസ്ആര്‍ടിസി ഇത്തരത്തില്‍ സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ ഏറ്റെടുത്തിരുന്നു. സമാനരീതിയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഓടിക്കാന്‍ തന്നെയാണ് ഇക്കുറിയും കെഎസ്ആര്‍ടിസിയുടെ തീരുമാനം.

140 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല്‍ താ​​​​ഴെ ഓ​​​​ടാ​​​​ന്‍ പെ​​​​ര്‍​മി​​​​റ്റു​​​​ള്ള സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ള്‍ പ​​​​ല​​​​തും ദു​​​​ര​​​​പ​​​​രി​​​​ധി ലം​​​​ഘി​​​​ച്ച് സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി ഉ​​​​യ​​​​രു​​​​ക​​​​യും പെ​​​​ര്‍​മി​​​​റ്റ് പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സം നേ​​​​രി​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.