സ്വകാര്യബസ് റൂട്ടുകള്‍ പിടിച്ചെടുക്കാന്‍ കെഎസ്ആര്ടിസി
പെര്‍മിറ്റ് പുതുക്കാത്ത, 140 കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ച സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസി എറ്റെടുക്കുന്നു. നേരത്തെയും കെഎസ്ആര്‍ടിസി ഇത്തരത്തില്‍ സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ ഏറ്റെടുത്തിരുന്നു. സമാനരീതിയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഓടിക്കാന്‍ തന്നെയാണ് ഇക്കുറിയും കെഎസ്ആര്‍ടിസിയുടെ തീരുമാനം.
140 കിലോമീറ്ററില്‍ താഴെ ഓടാന്‍ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ പലതും ദുരപരിധി ലംഘിച്ച് സര്‍വീസ് നടത്തിയിരുന്നു. ഇതിനെതിരേ പരാതി ഉയരുകയും പെര്‍മിറ്റ് പുതുക്കുന്നതിന് തടസം നേരിടുകയും ചെയ്തിരുന്നു.