ഇടതു സർക്കാർ കർഷക ജനതയെ വഞ്ചിച്ചു:മോൻസ് ജോസഫ്

കോട്ടയം :കാർഷിക മേഖലയുടെ രക്ഷയ്ക്കായി കേരള കോൺഗ്രസ് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎപറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാർ കർഷക ജനതയെ പൂർണമായും വഞ്ചിച്ചതായി കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻ സ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി.

കേരള കോൺഗ്രസ് കോട്ടയം ജില്ലാ നേത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബ്ബർ വില സ്ഥിരതാ ഫണ്ട് 250 രൂപ ആകുമെന്നുള്ള പ്രകടനപത്രിയിലെ വാഗ്ദാനം ഇടതുപക്ഷ സർക്കാർ കാറ്റിൽ പറത്തിയിരിക്കുകയാണ്.

നെല്ലിന്റെ തറവില വർദ്ധിപ്പിക്കാനും കഴിഞ്ഞ വർഷത്തെ നെല്ലു സംഭരണത്തിന്റെ കുടിശിക തീർക്കാനും ഈ വർഷത്തെ ബജറ്റിലും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല കർഷക പെൻഷൻ ഉൾപ്പെടെയുള്ള എല്ലാ ക്ഷേമ പദ്ധതികളും മാസങ്ങളായി മുടങ്ങി കിടക്കുകയാണ് , എല്ലാ രംഗത്തും കൃഷിക്കാരെ ആത്മഹത്യയുടെ വക്കിലേക്ക് സർക്കാർ തള്ളിയിട്ടിരിക്കുകയാണന്ന് മോൻ സ് ജോസഫ് എംഎൽഎ ആരോപിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തിരുത്തിക്കാനും കേരളത്തിൻെറ കാർഷിക മേഖലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരള കോൺഗ്രസ് ചെയർമാൻ ശ്രീ പിജെ ജോസഫിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല കർഷക സമരം പാർട്ടി ആരംഭിക്കുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജനറൽ ജോയ് എബ്രഹാം സംഘടനാ പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചു.

പാർട്ടി വൈസ് ചെയർമാൻ കെ.എഫ് വർഗിസ്,
പ്രൊഫ: ഗ്രേസമ്മമാത്യു, വി ജെ ലാലി, ജയിസൺ ജോസഫ്, എ.കെ. ജോ സഫ്, സ്റ്റീഫൻ പാറവേലി, ശശിധരൻനായർ ശരണ്യ, മൈക്കിൾ ജയിംസ്, പ്രസാദ് ഉരുളികുന്നം, മേഴ്സി ജോൺ, സാബു പ്ലാത്തോട്ടം,ജോയി ചെട്ടിശ്ശേരി, ആപ്പാഞ്ചിറ പൊന്നപ്പൻ, ജേക്കബ് കുര്യക്കോ സ്, ജോർജ് പുളിങ്കാട്, സി.വി.തോമസുകുട്ടി, എ.സി.ബേബിച്ചൻ, കുര്യൻ പി. കാര്യൻ, കുഞ്ഞുമോൻ ഒഴുകയിൽ, ജോസ് ജയിംസ് നിലപ്പന, കെ.സി. കുഞ്ഞുമോൻ, സ്റ്റീഫൻ ചാഴികാടൻ, എബി പൊന്നാട്ട്, ജോയി സി. കാപ്പൻ , പിറ്റി. ജോസ് പാരിപ്പള്ളിൽ, സിബി പരപ്പയിൽ, ഷിജു പാറയിടുക്കിൽ, ജേസി തറയിൽ, ജോസഫ് ബോനിഫസ് , പി എൻ ശിവൻകുട്ടി, ഷൈജി ഓട്ടപ്പള്ളി , അഭിഷേക് ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണം തുറന്ന് കാട്ടാൻ മാർച്ച് നാലാം തീയതി രാവിലെ 10 മണിക്ക് കോട്ടയം ജില്ലയിലെ നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.