സെര്‍വ്വര്‍ തകരാറിന്റെ മറവില്‍ റേഷന്‍ വിതരണം
അട്ടിമറിക്കുന്നതിനെ പ്രതിരോധിക്കുക: അഡ്വ. ജോയി എബ്രഹാം ഏക്സ്. എം.പി.
ചങ്ങനാശേരി: സേര്‍വ്വര്‍ തകരാറിന്റെ പേരില്‍ കേരളത്തിലെ മാതൃകാ
പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍
തിരച്ചറിയണമെന്നും ലഭ്യമായ റേഷന്‍, അപാകതകള്‍ പരിഹരിച്ച് എ
ത്രയും വേഗം പുനരാരംഭിക്കണമെന്നും, വിതരണത്തിലെ അപാകതകള്‍
ശാശ്വതമായി പരിഹരിക്കണമെന്നും കേരളാ കോണ്‍ഗ്രസ് സെക്രട്ടറി
ജനറല്‍ അഡ്വ. ജോയി എബ്രഹാം എക്സ് എം.പി. ആവശ്യപ്പെട്ടു. ഈ
ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ
കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചങ്ങനാശേരി താലൂക്ക് സപ്ലൈ
ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം
അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, അഡ്വ. പി.സി. മാത്യു, ജോര്‍ജുകുട്ടി
മാപ്പിളശ്ശേരി, ആര്‍.ശശിധരന്‍ നായര്‍ ശരണ്യ, ജിമ്മി കളത്തിപ്പറമ്പില്‍,
കെ.എ. തോമസ്, ജയിംസ് പതാരംചിറ, ജോസുകുട്ടി നെടുമുടി, സി.കെ.
രാജു, സെബാസ്റ്റ്യന്‍, എം. ശ്രാങ്കന്‍, സണ്ണിച്ചന്‍ പുലിക്കോട്ട്, ജോഷി
കുറുക്കന്‍കുഴി, ജിക്കു കുര്യാക്കോസ്, മോളമ്മ സെബാസ്റ്റ്യന്‍, സൈന
തോമസ്, ഇ.സി. അച്ചാമ്മ, രമ്യാ റോയ്, വത്സമ്മ കുഞ്ഞുമോന്‍, സച്ചിന്‍
സാജന്‍ ഫ്രാന്‍സിസ്, മാത്തുക്കുട്ടി മറ്റത്തില്‍, ഡിസ്നി പുളിമൂട്ടില്‍,
ഫിലിപ്പ് മുണ്ടകത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.