മലങ്കര മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ പ്ലാന്റ് നിർമ്മാണം നിലച്ചു

കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകളുടെ കുടിവെള്ളമെത്തികാനുള്ള മലങ്കര മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ നീലൂരിൽ നിർമാണമാരംഭിച്ച ജലശുദ്ധീകരണ പ്ലാന്റ് നിർമ്മാണം നിലച്ചു .സ്ഥലത്തെത്തിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ കമ്പനി തിരികെ കൊണ്ടുപോയി.അതോടൊപ്പം നിർമാണ ആവശ്യത്തിന് എടുത്ത വൈദ്യുതി കണക്ഷനും വിച്ഛേദിച്ചാണ് കമ്പനി മടങ്ങുന്നത്.കമ്പനി ജോലിക്കാർക്ക് താമസിക്കാൻ വേണ്ടി എടുത്തിരുന്ന വീടുകളും ഉഴിവാക്കി,പേരിനൊരു ഓഫീസ് മാത്രം നിലനിറുത്തിയാണ് മടക്കം.18 മാസം കൊണ്ട് പൂർത്തിയാവേണ്ടിയുരുന്ന പ്ലാൻറ് നു വേണ്ടി സ്ഥലം നിരപ്പാക്കൽ മാത്രമാണ് നടന്നത് .കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം ഉപയോഗിച്ചായിരുന്നു പദ്ധതിയുടെ നിർമാണം.അതിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം മുടങ്ങിയതോടെ കേന്ദ്ര സർക്കാർ പദ്ധതിക്ക് പണം ചിലവഴിക്കുന്നത് നിറുത്തി വെച്ചതാണ് നിർമ്മാണ സ്തഭനത്തിനു കാരണം.