നീലൂർ പള്ളിയുടെ ശതാബ്തി ആഘോഷങ്ങൾക്കു തുടക്കമായി

നീലൂർ സെൻറ് സേവ്യേർസ് പള്ളിയുടെ ശതാബ്തി ആഘോഷങ്ങൾക്കു തുടക്കമായി .1925 ജൂൺ 25 നു സ്ഥാപിക്കപ്പെട്ട പള്ളിയുടെ ഒരു വര്ഷം നീണ്ടുനിൽക്കുന്ന ശതാബ്തി ആഘോഷങ്ങൾ പാലാ രൂപത വികാരി ജനറാൾ മോൺ .ഡോക്ടർ ജോസഫ് തടത്തിൽ തിരി തെളിച്ചു ഉത്ഘാടനം ചെയ്തു.ഇടവക അംഗങ്ങൾക്ക് ശതാബ്തി പ്രാർത്ഥനയും തിരിയും ഇതോടൊപ്പം വിതരണം ചെയ്തു .ശതാബ്തി യുടെ ഭാഗമായി 100 കര്മപരിപാടികളാണ് ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷതോടനുബന്ധിച്ചു വിഭാവനം ചെയ്തിരിക്കുന്നത്.