എഎ റഹിം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്

ഡിവൈഎഫ്ഐ പതിനൊന്നാമത് അഖിലേന്ത്യ സമ്മേളനത്തിന് കൽക്കത്തയിൽ സമാപനമായി.പ്രസിഡന്റായി എ എ റഹീമിനെയും ജനറല്‍സെക്രട്ടറിയായി ഹിമാഘ്‌നരാജ് ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ ജോയിന്റ്‌സെക്രട്ടറിയായി തിരഞ്ഞെടുത്തു. മീനാക്ഷി മുഖര്‍ജി, നബ്അരുണ്‍ദേബ്,ജതിന്‍ മൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ് സെക്രട്ടറിമാര്‍.
മറ്റ് ഭാരവാഹികള്‍: വി ബാസേദ്, ധ്രുബ്‌ജ്യോതിസാഹ,പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്റുമാര്‍). സഞ്ജീവ്കുമാര്‍ (ഖജാന്‍ജി). ജഗദീഷ്‌സിങ്ങ് ജഗ്ഗി, കുമുദ് ദേ ബര്‍മ, ജെയ്ക്ക് സി തോമസ്, വെങ്കടേഷ്, ഫര്‍സാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങള്‍). കേരളത്തില്‍ നിന്നും 10 പേര്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. വി കെ സനോജ്, വി വസീഫ്, അരുണ്‍ബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്മാ അജയഘോഷ്, ആര്‍ ശ്യാമ, ഡോ. ഷിജുഖാന്‍, എം ഷാജര്‍, രാഹുല്‍, എം വിജിന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

തൊഴിലില്ലായ്മയ്ക്കെതിരായ ശക്തമായ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ഡിവൈഎഫ്ഐ നേതൃത്വം നൽകും.രാഷ്ട്രീയ,സാമൂഹ്യ പ്രസക്തമായ 31. പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
അർബൻ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ബിൽ എന്നപേരിൽ അഖിലേന്ത്യ സമ്മേളനം മുന്നോട്ട് വച്ച സ്വകാര്യബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
77 അംഗ കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
18 പേരടങ്ങുന്നതാണ് പുതിയ കേന്ദ്ര സെക്രട്ടറിയേറ്റ്.

Leave a Reply