ഫൈനലിൽ കരുത്തരായ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യയുടെ പുരുഷ ബാഡ്മിന്റൺ ടീം ആദ്യമായി തോമസ് കപ്പ് കിരീടം നേടി. ഞായറാഴ്ച ബാങ്കോക്കിൽ നടന്ന തോമസ് കപ്പിന്റെ ഫൈനലിൽ ഇന്ത്യ നിലവിലെ ചാമ്പ്യൻമാരും 14 തവണ ജേതാക്കളുമായ ഇന്തോനേഷ്യയെ 3-0 ന് പരാജയപ്പെടുത്തി. ലക്ഷ്യ സെൻ, സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി, കിഡംബി ശ്രീകാന്ത് എന്നിവർ വിജയങ്ങൾ നേടി. മലയാളിയായ എം എസ് അർജുനും, എച്. എസ് പ്രണോയിയും ഈ ടീമിന്റെ ഭാഗമായിരുന്നു.
ആദ്യമായി തോമസ് കപ്പ് നേടിയ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അവർ ചരിത്രം രചിച്ചുവെന്നും അവരുടെ വിജയം വരാനിരിക്കുന്ന നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും പറഞ്ഞു.