പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊലവെറി ആസാദി മുദ്രാവാക്യം മുഴക്കിയ കുട്ടിക്കെതിരെയും , പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിനെതിരേയും, കൊലവിളി മുദ്രാവാക്യം ഏറ്റുവിളിച്ചവര്‍ക്കെതിരേയും, കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേയും ,Anti Terrorism Cyber Wing ചീഫ് ആയ നിക്സന്‍ ജോണും, ജിജി നിക്സനും നല്‍കിയ പരാതി ,സൂപ്രണ്ടു് ഓഫ് പോലീസ് ഫയലില്‍ സ്വീകരിച്ചു.സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. കേന്ദ്ര ഏജൻസികളും ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം.
കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം. പരിപാടിയിൽ പങ്കെടുത്തവർക്കായുള്ള മുദ്രാവാക്യം സംഘാടകർ നേരത്തേതന്നെ നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും തിരുത്തൽ നടപടി സ്വീകരിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ പ്രതികരിച്ചു.

Leave a Reply