പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം: ജേക്കബ് ഏബ്രഹാം

ചങ്ങനാശേരി: പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുന്ന സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ.ജേക്കബ് ഏബ്രഹാം ആവിശ്യപ്പെട്ടു. . സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി കോട്ടയം ജില്ലാക്കമ്മറ്റിയുടെ സമരപന്തലിൽ കേരള കോൺഗ്രസ് ചങ്ങനാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജുകുട്ടി മാപ്പിളശേരി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്, മണ്ഡലം പ്രസിഡൻ്റ് അപ്പച്ചൻ കുട്ടി കപ്യാരുപറമ്പിൽ, ഡി സുരേഷ്, ജയിംസ് പതാരം ചിറ, അഡ്വ.ചെറിയാൻ ചാക്കോ,സാജു മഞ്ചേരിക്കളം, ഷിനു ഓലിക്കര ,എൽസമ്മ ജോബ്, മോളി സെബാസ്റ്റ്യൻ, സൈന തോമസ് ബിൻസി സാബു എന്നിവർ പ്രസംഗിച്ചു.

Leave a Reply