കേരള കോൺഗ്രസിനെ ജില്ലയിൽ മുൻനിരയിൽ എത്തിക്കും : ജേക്കബ് ഏബ്രഹാം
കുട്ടനാട് : മറ്റു രാഷ്ട്രിയ പാർട്ടികളിൽ നിന്നും വ്യത്യസ്ഥമായി കേരള കോൺഗ്രസിനെ ജില്ലയിൽ മുൻനിരയിൽ എത്തിക്കുമെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ജേക്കബ് ഏബ്രഹാം പ്രസ്താവിച്ചു. കേരള കോൺഗ്രസ് പ്രവർത്തന ഫണ്ടും മെമ്പർഷിപ്പും ഏറ്റുവാങ്ങുന്ന യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കോയിപ്പള്ളിയിൽ നിന്നും നിയോജക മണ്ഡലം പ്രസിഡൻ്റ് സണ്ണി തോമസ് കള്ളത്തിൽ ഫണ്ടും മെമ്പർഷിപ്പും ഏറ്റുവാങ്ങി.
പാർട്ടി സംസ്ഥാന നേതാക്കളായ റോയി ഊരാംവേലി ,ജോസ് കോയിപ്പള്ളി, ജോസ് കാവനാട്,പ്രകാശ് പനവേലി, സണ്ണി തോമസ് കളത്തിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്, ബാബു പാറക്കാടൻ, സി ടി തോമസ്, ജോസഫ് കുഞ്ഞ് എട്ടിൽ, പി സി ജോസഫ്, സുജ ട്രീസ എന്നിവർ പ്രസംഗിച്ചു.