ഇന്ത്യരാജ്യം ഭരിക്കാൻ ബി ജെ പിക്ക് നൽകിയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല :യൂത്ത് ഫ്രണ്ട്

കോട്ടയം: ഇന്ത്യ രാജ്യം ഭരിക്കാൻ ബിജെപിക്ക് നൽകിയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല എന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്. ബിജെപി സർക്കാർ രാജ്യം ഭരിക്കുന്നത് ജനങ്ങളെ ദ്രോഹിക്കാനാണ്. ഇന്ന് രാജ്യത്ത് നടക്കുന്ന പ്രതിഷേധം സർക്കാരിൻ്റെ ധാർഷ്ട്യത്തിൻ്റെ പ്രതിഫലനമാണ്. ഏറ്റവും അവസാനത്തെ ഉദാഹരണം അഗ്നിപഥ് എന്ന സൈനിക സേവന പദ്ധതി ആണെന്ന് ബിജു ചെറുകാട് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ കോർപറേറ്റ്കൾക്ക് വേണ്ടി മാത്രമായിരുന്നു. സാധാരണക്കാരെയും പവപ്പെട്ടവരെയും സർക്കാർ ഓർത്തില്ല.
രാജ്യം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പരിഹരിക്കാൻ കേന്ദ്ര സർക്കാരിനു കഴിയുന്നില്ലന്നും ബിജു ചെറുകാട് പറഞ്ഞു.