പാലാ ജനറൽ ആശുപത്രിക്ക് കെഎം മാണിയുടെ പേര് നല്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും മാണി സാറിൻ്റെ പേര് നൽകിയിരുന്നു. കഴിഞ്ഞ വർഷം എൽ.ഡി.എഫ് സർക്കാരാണ് ബൈപാസിന് കെ.എം മാണിയുടെ പേര് നല്‍കിയത്.

ബൈപാസ് റോഡ് അദ്ദേഹത്തിൻ്റെ സ്വപ്ന പദ്ധതിയായിരുന്നു. പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്തത്. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു.

Leave a Reply