മെന്റർ വിവാദം; മുഖ്യമന്ത്രിയോട് പ്രതികരണം തേടി സ്പീക്കർ
മെന്റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ എം.ബി. രാജേഷ്. മാത്യു കുഴൽനാടൻ എംഎൽഎയുടെ അവകാശ ലംഘന നോട്ടിസിലാണ് നടപടി. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റദ്ധരിപ്പിച്ചെന്നായിരുന്നു മാത്യു കുഴൽനാടന്റെ നോട്ടീസ്.
മുഖ്യമന്ത്രിയുടെ മകൾ വീണ പിഡബ്യുസി ഡയറക്ടർ ജയിക് ബാല കുമാറിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു കുഴൽ നാടന്റെ പരാമർശം. എന്നാൽ ഇത് പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.