അഗതികളുടെ അരിമുട്ടിച്ചവർക്ക് കാലം മാപ്പു നൽകില്ല : ബിജു ചെറുകാട്

കോട്ടയം : ദരിദ്രരരെയും അനാഥരെയും അഗതികളെയും പരിപാലിക്കുകയും അന്നം കൊടുക്കുകയും ചെയ്യുന്നതിന് നിയമപരിരക്ഷ നൽകി പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ കാലം മാപ്പു നൽകില്ലെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് അഭിപ്രായപ്പെട്ടു.
അഗതികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്വമാക്കി റേഷൻ ‘നിർത്തലാക്കാൻ മനുഷ്യത്വമുള്ള ഒരു ഭരണാധികാരിക്കും കഴിയില്ല.
എല്ലാ മനുഷ്യരും ആഹാരം കഴിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരുകളുടെ കടമയാണ് . അതിനെ അതിലംഘിച്ചുകൊണ്ട് മുന്നോട്ടു പോകരുതെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാവുകയും
നിയമ പരിരക്ഷ ഉറപ്പാക്കുകയും വേണം.
മനുഷ്യത്വരഹിതമായ തീരുമാനം എടുക്കുന്നവർക്കെതിരെ തിരുത്തൽ ശക്തിയായി ജനമന:സാക്ഷി ഉയർന്നു വരണമെന്നും ബിജു ചെറുകാട് പറഞ്ഞു.