വിമർശനവും പ്രതിഷേധവും നിർത്തലാക്കി ഇന്ത്യൻ ജനാധിപത്യത്തെ അടിച്ചമർത്തുന്നു : ബിജു ചെറുകാട്

കോട്ടയം: ഇന്ത്യൻ പാർലമെൻറിലേക്ക് ഇന്ത്യൻ ജനത രാഷ്ട്രിയ പ്രതിനിധികളെ തിരഞ്ഞെടുത്ത് അയക്കുന്നത് കാപ്പിയും കടിയും കഴിച്ച് ശമ്പളവും വാങ്ങി വീട്ടിൽ പോരാനല്ല മറിച്ച് ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിനെ പാർലമെൻറിൽ വിമർശിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും തെറ്റുകൾ തിരുത്തിക്കാൻ കൂടിയാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് പറഞ്ഞു. ജനങ്ങളെയും പ്രതിപക്ഷ ജനപ്രതിനിധികളെയും ഭയന്ന് വിമർശനവും പ്രതിഷേധവും നിരോധിച്ചു കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ കൊല്ലുകയാണ് ചെയ്യുന്നതെന്ന് ബിജു ചെറുകാട് കുറ്റപ്പെടുത്തി. വാക്കുകളെ ഭയമുള്ളവർക്ക് അക്രമവും അതിക്രമവും ഇഷ്ടമാണെന്ന് ജനത്തിനറിയാം മൂർച്ചയേറിയ വാക്കുകൾ ജനാധിപത്യത്തിൻ്റെ വിമർശന ശരങ്ങളാണ് അതിനെ ഭയക്കുന്നവർക്ക് ഭരണപ്പിഴവ് തീർച്ചയായും ഉണ്ടെന്ന് വ്യക്തമാക്കുന്നതായ് ബിജു ചെറുകാട് ചൂണ്ടിക്കാട്ടി.