കടനാട് ബാങ്ക് അഴിമതി മൂടി വയ്ക്കാൻ എൽ ഡി എഫ് ശ്രമിക്കുന്നു : സജി മഞ്ഞക്കടമ്പിൽ

കടനാട് :കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ അഴിമതിയും , പിടിപ്പുകേടും മൂലം ബാങ്കിന്റെ പ്രവർത്തനങ്ങൾ താറുമാറായിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

ബാങ്കിലെ അഴിമതി ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും എൽ ഡി എഫ് സർക്കാർ ബാങ്ക് ഭരണസമിതിയുടെ അഴിമതി മൂടിവെക്കാൻ ശ്രമിക്കുന്നതെന്നും സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.

കേരള കോൺഗ്രസ് കടനാട് മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് കടനാട് മണ്ഡലം പ്രസിഡണ്ട് മത്തച്ചൻ അരിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസ് വടക്കേക്കര, കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്, ജോസ് പ്ലാശനാൽ, രാജൻ കുളങ്ങര, ജോയിസ് പുതിയാമടം,ബ്ലോക്ക് പഞ്ചായത്ത് മെബർ ബിജു പി കെ, പഞ്ചായത്ത് മെമ്പർ റിത്താമ്മ ജോർജ്, ടോമി കരൂർ, മാർട്ടിൻ കോലടി , ഷിനു പാലത്തുങ്കൽ, തോമസ് പൂവത്തുങ്കൽ, ചെറിയാൻ മണ്ണാറകത്ത് ,സിബിനെല്ലങ്കുഴിയിൽ, ജയിസൺ പ്ലാക്കണ്ണി, ജോൺസൺ കുഴിഞ്ഞാലിൽ,തുടങ്ങിയവർ പ്രസംഗിച്ചു.

ഇടത് സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിലെനികുതികൾ പിൻവലിക്കണമെന്നും, കാർഷിക മേഖലയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25/2/2023 ശനി 4.30 PM ന് (ഇന്ന്) കൊല്ലപ്പള്ളി ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തുവാനും നേതൃ യോഗം തീരുമാനിച്ചു..